എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു

lpg
 


രാജ്യത്ത് ഓഗസ്റ്റ് 1 നു എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു.ഇന്ന് മുതൽ പുതിയ നിരക്ക് നിലവില്‍വന്നു . വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് 36 രൂപയാണ് കുറച്ചിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല .

ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ പുതിയ നിരക്ക് അനുസരിച്ച്,ഡല്‍ഹിയില്‍ നേരത്തെ 2012.50 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ 1976.50 രൂപയാണ് .ജൂലൈ ആറിനാണ് അവസാനമായി വില കുറച്ചത്. അന്ന് 2021 രൂപയില്‍ നിന്ന് 2012 രൂപയായി വില കുറച്ചിരുന്നു.

നിലവില്‍ ഡല്‍ഹിയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 1053 രൂപയാണ്. നേരത്തെ മെയ് 19 ന് ഈ വിലകളില്‍ മാറ്റം വരുത്തിയിരുന്നു, പിന്നീട് വില 1003 രൂപയില്‍ നിന്ന് 1053 രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍, കൊല്‍ക്കത്തയില്‍ ഗാര്‍ഹിക പാചകവാതക വില 1079 രൂപയും മുംബൈയില്‍ 1052 രൂപയുമാണ്. ചെന്നൈയില്‍ 1068.50 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. കൊച്ചിയിലെ പുതിയ വില 1991 രൂപയാണ്.