ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ട്ര​ക്ക് കാ​റി​ല്‍ ഇ​ടി​ച്ച് ആ​റ് പേ​ര്‍ മ​രി​ച്ചു

h
 

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ട്ര​ക്ക് കാ​റി​ല്‍ ഇ​ടി​ച്ച് ആ​റ് പേ​ര്‍ മ​രി​ച്ചു. ഉ​ന്നാ​വോ​യി​ലെ ല​ക്‌​നോ-​കാ​ണ്‍​പു​ര്‍ ദേ​ശീ​യ പാ​ത​യി​ലെ അ​ച​ല്‍​ഗ​ഞ്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ര​ണ്ടു​പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. നാ​ല് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​വാ​സി​ക​ള്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.