നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദുശ്ശകുനമായെത്തി, ഇന്ത്യ കളി തോറ്റു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

google news
rahul

chungath new advt

ജയ്പൂര്‍: ഇന്ത്യന്‍ താരങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദുശ്ശകുനമായെത്തിയത് അതോടെ കളി തോറ്റു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏകദിന ലോകകപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് നരേന്ദ്ര മോദിയെ പരിഹസിച്ചത്. 

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി എത്തിയതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഇന്ത്യന്‍ താരങ്ങള്‍ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദുശ്ശകുനമായെത്തിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദുശ്ശകുനം എന്നായിരുന്നു ബിജെപിയുടെ മറുപടി. ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രി എത്തിയതിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും ചര്‍ച്ചയായി.

read also...ഒടുവിൽ മറിയക്കുട്ടിക്കും, അന്നയ്ക്കും പെൻഷൻ ലഭിച്ചു; ഒരുമാസത്തെ തുക ബാങ്ക് ജീവനക്കാർ വീട്ടിലെത്തി കൈമാറി

ഡ്രസിങ് റൂമില്‍ നിരാശരായി തലകുമ്പിട്ട് നിന്നിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെയും പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ചു. നിങ്ങള്‍ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ചു. ഈ തോല്‍വി സാധാരണമാണ്, അത് സംഭവിച്ചുകൊണ്ടേയിരിക്കും. ദയവായി പുഞ്ചിരിക്കൂ, രാജ്യം മുഴുവന്‍ നിങ്ങളെ ശ്രദ്ധിക്കുന്നു. നിങ്ങളെ വന്ന് കാണണം എന്ന് കരുതിയെന്നും പ്രധാനമന്ത്രി താരങ്ങളോട് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു