ചെന്നൈ:തന്റെ ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ നടി ഗൗതമിയുടെ മൊഴിയെടുത്തു. ഏതാനും ദിവസം മുമ്പാണ് കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിനു സമീപം കോട്ടയൂര്‍ ഗ്രാമത്തില്‍ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് അന്വേഷണം കാഞ്ചീപുരം സെൻട്രല്‍ ക്രൈംബ്രാഞ്ച് പോലീസിനു കൈമാറിയിരുന്നു. ഗൗതമിയുടെ പരാതിയില്‍ വ്യാഴാഴ്ച ആറു പേര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അവരെ ചോദ്യംചെയ്യാനായി നേരിട്ടു വിളിച്ചുവരുത്തിയത്.
Read also:ഡല്‍ഹി- ഗുരുഗ്രാം എക്‌സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്ക്; ആംബുലൻസ് ഉൾപ്പെടെ കുടുങ്ങി
വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നില്‍ ഗൗതമി ഹാജരായി. അരമണിക്കൂറോളം പോലീസ് അവരില്‍നിന്ന് മൊഴിയെടുത്തു. സംഭവത്തില്‍ ശ്രീപെരുമ്ബത്തൂര്‍ സ്വദേശികളായ അളഗപ്പൻ, ഭാര്യ നാച്ചാല്‍, സതീഷ്‌കുമാര്‍, ആരതി, ഭാസ്കരൻ, രമേഷ് ശങ്കര്‍ എന്നിവര്‍ക്ക് എതിരേയാണ് കേസെടുത്തത്. ഇവര്‍ വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു