ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍ തകര്‍ന്ന ട്രാക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രി കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിന്‍ കടത്തിവിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്.
51 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ട്രാക്കുകള്‍ പുനഃസ്ഥാപിച്ചത്. രാവിലെ ട്രാക്കിലൂടെ പാസഞ്ചര്‍ ട്രെയിനും കടത്തിവിട്ടിരുന്നു. ട്രെയിന്‍ അപകടം ട്രാക്കുകള്‍ അറ്റകുറ്റപ്പണികള്‍ക്കു ശേഷം പൂര്‍വസ്ഥിതിയിലായതായും ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും റെയില്‍വെ മന്ത്രി വ്യക്തമാക്കി.
#WATCH | Balasore, Odisha: Train movement resumes in the affected section where the horrific #BalasoreTrainAccident happened that claimed 275 lives. Visuals from Bahanaga Railway station. pic.twitter.com/Onm0YqTTmZ
— ANI (@ANI) June 4, 2023
ട്രാക്ക് അറ്റകുറ്റപ്പണികള്‍ വിലയിരുത്തിക്കൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാത്രിയും സംഭവ സ്ഥലത്തുണ്ടായിരുന്നു. ഉത്തരവാദിത്തം അവസാനിച്ചിട്ടില്ലെന്നും, കാണാതായവരെ കണ്ടെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയാണ് പ്രധാന ലക്ഷ്യമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.
#WATCH | Balasore,Odisha:…”Our goal is to make sure missing persons’ family members can find them as soon as possible…our responsibility is not over yet”: Union Railway Minister Ashwini Vaishnaw gets emotional as he speaks about the #OdishaTrainAccident pic.twitter.com/bKNnLmdTlC
— ANI (@ANI) June 4, 2023
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam