ഇ​ന്ത്യ​യെ ത​ക​ർ​ക്കാ​ൻ അഴിമതിക്കാരെല്ലാം ഒന്നിച്ചു; പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് പ്ര​ധാ​ന​മ​ന്ത്രി

google news
modi
 

ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​ന്നി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​വ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ജു​ഡീ​ഷ​റി​യെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു- മോ​ദി പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രമസമാധാനം മെച്ചപ്പെട്ടതാണ്. അഴിമതിയില്‍ മുങ്ങിയവരെല്ലാം ഒരേ വേദിയില്‍ ഒന്നിക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി സംസാരിച്ചു.  

അഴിമതിക്കെതിരേ നടപടിയെടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു. നടപടികള്‍ നിര്‍ത്തരുതെന്നാണ് ജനങ്ങള്‍ പറയുന്നത്. തെറ്റായ ആരോപണങ്ങള്‍ കേട്ട് നടപടി നിര്‍ത്തില്ല. ദേശവിരുദ്ധ ശക്തികള്‍ രാജ്യത്തിനകത്തും പുറത്തും ഒന്നിക്കുന്നുവെന്നും മോദി പറഞ്ഞു.


ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​യു​ടെ അ​ടി​ത്ത​റ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​താ​ണ്. അ​തി​നാ​ൽ, ഇ​ന്ത്യ​യെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ, ന​മ്മു​ടെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​നും പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

Tags