പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി സർവകക്ഷി യോഗം നാളെ; പരിഗണിക്കുന്നതെന്ന് 4 ബില്ലുകൾ

ന്യൂഡൽഹി ∙ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി സർവകക്ഷി യോഗം നാളെ വൈകിട്ട് 4.30 നു നടക്കും. 4 ബില്ലുകളാണ് പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കുന്നതെന്ന് കേന്ദ്രസർക്കാർ .
രാജ്യസഭ പാസാക്കിയ അഡ്വക്കറ്റ്സ് ഭേദഗതി ബിൽ, പ്രസ് ആൻഡ് റജിസ്ട്രേഷൻ ബിൽ, രാജ്യസഭയിൽ അവതരിപ്പിച്ച പോസ്റ്റ് ഓഫിസ് ബിൽ, ചീഫ് ഇലക്‌ഷൻ കമ്മിഷണറുടെയും മറ്റ് കമ്മിഷണർമാരുടെയും നിയമനം സംബന്ധിച്ച ഭേദഗതി ബിൽ എന്നിവയാണ് ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കാനുദ്ദേശിക്കുന്നത്.
എന്നാൽ, ഏക വ്യക്തിനിയമം, എല്ലാ ജനപ്രതിനിധി സഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പിനുള്ള ഭരണഘടനാ ഭേദഗതികൾ, രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാത്രമാക്കാനുള്ള ഭേദഗതി എന്നിവയിലേതെങ്കിലും കൊണ്ടു വരുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ചു കേന്ദ്രസർക്കാർ വൃത്തങ്ങൾ മൗനം പാലിക്കുകയാണ്.
അദാനി ഗ്രൂപ്പിനെതിരെയുള്ള ഓഹരിത്തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണമുൾപ്പെടെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുമെന്ന് ഇന്ത്യ മുന്നണി അറിയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം