×

അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കാനൊരുങ്ങി കേജ്‌രിവാൾ; കുടുംബസമേതം നാളെ എത്തും

google news
kejri
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തും. കുടുംബത്തോടൊപ്പമാവും ഇരുവരും ക്ഷേത്രദര്‍ശനത്തിലെത്തുകയെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

 
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്ന ജനുവരി 22ന് ഔപചാരിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് കേജ്‌രിവാൾ പറഞ്ഞിരുന്നു. കുടുംബത്തിനൊപ്പം പിന്നീട് അയോദ്ധ്യ സന്ദർശിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച സന്ദർശനം നടത്തുമെന്ന തരത്തിൽ വിവരങ്ങൾ പുറത്തുവരുന്നത്.


പ്രാണപ്രതിഷ്ഠാദിനത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പൂജാച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് അന്നദാനവും നഗരമെമ്പാടും മധുരവിതരണവും നടത്തി. ഡല്‍ഹിയില്‍ നടത്തിയ ശോഭായാത്രയിലും രാമായണത്തിലെ സുന്ദരകാണ്ഡപാരായണത്തിലും മന്ത്രിമാരും ജനപ്രതിനിധികളുമടക്കം പങ്കെടുത്തിരുന്നു.

Read more....