ബെംഗളൂരു: തമിഴ്നാടുമായുള്ള കാവേരി നദീജല പ്രശ്‌നത്തെ തുടർന്ന്‍ വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത ബെംഗളൂരു ബന്ദ് ചൊവ്വാഴ്ച. സ്കൂളുകളും പൊതുഗതാതഗ സൗകര്യങ്ങളും ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന ബന്ദിന് നിരവധി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദ് ജനജീവിതത്തെയും ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. കെഎസ്ആര്‍ടിസി, ബിഎംടിസി ബസ് സര്‍വീസുകളടക്കം തടസപ്പെടും. ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളും ഒല, യൂബര്‍ ഡ്രൈവര്‍മാരുടെയും ഉടമകളുടെയും സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നമ്മ മെട്രോ തീവണ്ടികള്‍ ഓടുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുള്ളത്.
അവശ്യ സര്‍വീസുകളില്‍പ്പെടുന്ന ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ഫാര്‍മസികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പ്രവര്‍ത്തിക്കും. സിനിമ തീയേറ്ററുകളും അടഞ്ഞുകിടക്കുമെന്നാണ് വിവരം. എന്നാല്‍, അവശ്യ സര്‍വീസില്‍പ്പെടുന്ന റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.
കര്‍ണാടക ജല സംരക്ഷണ സമിതി, കരിമ്പ് ഉല്‍പ്പാദകരുടെ അസോസിയേഷൻ എന്നിവയ്ക്കൊപ്പം 150 കന്നഡ അനുകൂല സംഘടനകളും ബാംഗ്ലൂർ ബന്ദിനെ പിന്തുണയ്ക്കുന്നു. ബന്ദിന്റെ ഭാഗമായി ചൊവ്വാഴ്ച 11.00 മണിക്ക് ബാംഗ്ലൂർ ടൗണ്‍ ഹാളില്‍ നിന്ന് മൈസൂര്‍ ബാങ്ക് സര്‍ക്കിളിലേക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്.
കർണ്ണാടകയും തമിഴ്നാടും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന കാവേരി നദിജല തർക്കമാണ് ബാംഗ്ലൂർ ബന്ദിലേക്ക് നയിച്ചിരിക്കുന്നത്. കാവേരി നദിയിൽ നിന്നുള്ള 5000 ക്യുസെക്‌സ് വെള്ളം തമിഴ്നാടിന് നല്കാൻ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവ് നല്കിയതിൽ പ്രതിഷേധിച്ചാണ് ബാംഗ്ലൂർ ബന്ദ് നടക്കുന്നത്. സെപ്റ്റംബർ 13 മുതൽ 15 ദിവസത്തേക്ക് ആണ് വെള്ളം നല്കുവാൻ ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം