ബി​ഹാ​ർ വി​ഷ​മ​ദ്യ ദു​ര​ന്തം; മ​ര​ണ​സം​ഖ്യ 26 ആ​യി

google news
Bihar Hooch Tragedy: Death Toll In Motihari Rises To 26
 

പാ​റ്റ്ന: ബി​ഹാ​റി​ലെ ഈ​സ്റ്റ് ച​മ്പാ​ര​ന്‍ ജി​ല്ല​യി​ലു​ണ്ടാ​യ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി ഉ​യ​ര്‍​ന്നു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 14 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

മോതിഹാരി, മുസഫർനഗർ എന്നിവിടങ്ങളിലെ ആശുപത്രികളിലായി 14 പേർ ചികിത്സയിലാണ്. തുർക്കൗലിയയിൽ വിൽപന നടത്തിയ മദ്യം കഴിച്ചവരാണു ദുരന്തത്തിനിരയായത്.

മ​ദ്യ​ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 80 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റെയ്ഡിൽ 76 മദ്യക്കടത്തുകാർ പിടിയിലായി. ഇവരിൽനിന്നു 6,000 ലീറ്റർ വ്യാജമദ്യം പിടികൂടി നശിപ്പിച്ചു. 
 
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ർ​കൗ​ലി​യ, ഹ​ർ​സി​ദ്ധി, സു​ഗൗ​ലി, പ​ഹാ​ർ​പൂ​ർ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ര​ഘു​നാ​ഥ്പൂ​ർ ഔ​ട്ട്‌​പോ​സ്റ്റി​ലെ​യും എ​സ്എ​ച്ച്ഒ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഈ​സ്റ്റ് ച​മ്പാ​ര​ൺ എ​സ്പി അ​റി​യി​ച്ചു.
 
അ​തേ​സ​മ​യം, മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം നിതീഷ് സർക്കാരിനാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരി ആരോപിച്ചു. ഈ വർഷമാദ്യം സാരൻ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 72 പേരാണു മരിച്ചത്. 

Tags