ചെന്നൈ: വനിതാ മാധ്യമപ്രവർത്തകയെ തെറിവിളിച്ചതിന് തമിഴ് നടനും ബി.ജെ.പി നേതാവുമായ എസ്.വി. ശേഖറിന് ചെന്നൈ ഹൈകോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും 15000 രൂപ പിഴയും വിധിച്ചു. സോഷ്യല്‍ മീഡിയയിലാണ് ഇയാള്‍ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങള്‍ പോസ്റ്റ് ചെയ്തത്.
2018ല്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ തമിഴ്നാട് ഗവർണർ ബൻവാരിലാല്‍ പുരോഹിത് വനിതാ മാധ്യമപ്രവർത്തകയെ കവിളില്‍ തട്ടിയതിനെ തുടർന്നുണ്ടായ വിവാദത്തിനൊടുവിലാണ് എസ്.വി ശേഖർ വിവാദ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. എസ്.വി ശേഖറിനെതിരായ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ ഫിനൈല്‍ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.
Read more :
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
- പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള, അതിവേഗം വളരുന്ന തമോഗര്‍ത്തം കണ്ടെത്തി ഗവേഷകര്‍
- ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റു
- ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് കാർ സമ്മാനമായി നൽകി പുടിൻ