ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ 27 കിലോഗ്രാം വരുന്ന സ്വർണ വജ്ര ആഭരണങ്ങൾ, വസ്ത്രങ്ങൾ മറ്റു വസ്തുക്കൾ എന്നിവ മാർച്ച് 6,7 തിയതികളിലായി തമിഴ്നാട് സർക്കാരിന് കൈമാറണമെന്ന് കർണാടക കോടതി. ജയലളിത അടക്കമുള്ളവർ പ്രതികളായ സ്വത്തുകേസിലെ പ്രധാന തെളിവാണ് ഈ ആഭരണങ്ങൾ.
കേസിൽ ജയലളിതയ്ക്കെതിരേ ചുമത്തിയ 100 കോടി രൂപ പിഴ ഈടാക്കുന്നതിനായി സ്വത്തിന്‍റെ മൂല്യം കണക്കാക്കുന്നതിനായാണ് ആഭരണങ്ങൾ കൈമാറുന്നത്. ഇതിൽ 20 കിലോ ഗ്രാം വരുന്ന ആഭരണം വിൽപ്പന നടത്തുകയോ ലേലത്തിൽ വയ്ക്കുകയോ ചെയ്യാനാണ് തീരുമാനം. ബാക്കിയുള്ള ആഭരണങ്ങൾ ജയലളിതയ്ക്ക് പാരമ്പര്യമായി കൈമാറിക്കിട്ടിയതാണെന്ന നിഗമനത്തിൽ ഒഴിവാക്കാനാണ് കോടതിയുടെ തീരുമാനം.
Read more :
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
- പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള, അതിവേഗം വളരുന്ന തമോഗര്‍ത്തം കണ്ടെത്തി ഗവേഷകര്‍
- ലെഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റു
- ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് കാർ സമ്മാനമായി നൽകി പുടിൻ
- ലോകത്തെ ഏറ്റവും പവര്‍ഫുള്‍ ആയ പാസ്പോര്‍ട്ട് ഫ്രാൻസിൻ്റേത്: ഇന്ത്യയുടെ റാങ്ക് താഴേക്ക്