×

ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുത് വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

google news
mallika

ന്യൂഡൽഹി: ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുതിനെ (35) മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് വന്നാൽ മാത്രമേ യഥാർഥ മരണ കാരണം എന്താണെന്നു മനസിലാക്കാൻ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി.

 സ്വന്തം വസതിയില്‍ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയ ശേഷം മകളെ കണ്ടിട്ടില്ലെന്നും ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്നറിയില്ലെന്നും മല്ലികയുടെ മാതാവ് പ്രതികരിച്ചു.

Read more...

 2014ൽ കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തിയ ‘റിവോള്‍വർ റാണി’ എന്ന ചിത്രത്തിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ഷാൻ റഹ്മാന്റെ ‘യാരാ തുഝെ’ എന്ന മ്യൂസിക് വിഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016ൽ ബിജെപിയിൽ ചേര്‍ന്ന മല്ലിക രണ്ടുവർഷത്തിനു ശേഷം പാർട്ടി വിട്ടു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക