കുട്ടിക്കാലത്ത് പഞ്ഞി മിട്ടായി വില്പനക്കാരന്റെ ശബ്‌ദം കേൾക്കുമ്പോൾ കുട്ടികൾ വീടുകളിൽ നിന്നും ചാടി പുറത്തിറങ്ങും. നല്ല പിങ്ക് നിറത്തിൽ, നാവിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിൽ എല്ലാവരുടെയും പ്രിയപ്പെട്ട ഐറ്റം. പഞ്ഞി മിട്ടായി വർഷങ്ങൾ കഴിയും തോറും വിപുലപ്പെട്ടു. മറ്റു രൂപങ്ങളിലേക്ക് മാറി വലിയ കോട്ടൺ ക്യാൻഡികൾ എല്ലായിടത്തും ഇടം പിടിച്ചു.
എന്നാൽ ഇടത്തരം വലുപ്പത്തിലുള്ള പഞ്ഞി മിട്ടായികളുടെ സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു. ഇപ്പോഴും പാർക്കുകളിലും വഴിയോരങ്ങളിലും പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ പഞ്ഞി മിട്ടായികളുടെ വിൽപ്പനക്കാർ വ്യാപാരം നടത്തുന്നുണ്ട്.
കഴിഞ്ഞാഴ്ച മുതൽ ഇന്ത്യയുടെ പലഭാഗങ്ങളിൽ പഞ്ഞി മിട്ടായി നിരോധിച്ചു. ചെന്നൈയിലെ ഫുഡ് സേഫ്റ്റി ഓഫിസറിർ പി സതീഷ് കുമാറിന്റെ റിപ്പോർട്ട് പ്രകാരം പഞ്ഞി മിട്ടായികൾ ക്യാൻസറിന് കാരണമാകും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സതീഷ് കുമാറിന്റെ ടീം ചെന്നൈ ബീസച്ചിൽ നിന്നും പിടിച്ചെടുത്ത പഞ്ഞി മിട്ടായികൾ ലാബ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതിൽ നിന്നും റോഡമൈൻ ബി കണ്ടെത്തി.
- read more…
- മോദിയെ വിമർശിച്ചു : കശ്മീർ മുൻ ഗവർണറുടെ വീട്ടിൽ സി.ബി.ഐ റെയ്ഡ്
- ബൈജു രവീന്ദ്രനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഇ. ഡി
- മൂവും പെയിൻ കില്ലറും ഉപേക്ഷിക്കാം: ദേഹം വേദന മാറാൻ; ഈ ഒറ്റ കാര്യം മാത്രം ചെയ്താൽ മതി
- മുടി കൊഴിച്ചിൽ പിടിച്ചു കെട്ടിയതു പോലെ നിൽക്കും, നരയും മാറും: ഇത് അമ്മമാരുടെ രഹസ്യ കൂട്ട്, ഈ കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കു
- ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ‘ഒഡീഷ്യസ്’ : ഇന്ന് ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ്
എന്താണ് റോഡമൈൻ?
വിവിധ തരം കളറുകൾ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമൈൻ.ചാർട്ടുകൾ, പെയിന്റ്, ലെതർ എന്നിവയിൽ ഇവ ഉപയോഗിക്കും. ഇവ പൊതുവെ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. എന്നാൽ വെള്ളത്തിൽ ലയിപ്പിക്കുമ്പോൾ പിങ്ക് നിറമായി മാറും.
പഞ്ഞി മിട്ടായിയിൽ നിറം ലഭിക്കുവാൻ വേണ്ടിയാണു റോഡമൈൻ ഉപയോഗിക്കുന്നത്. ഇവ ചെറിയ അളവിൽ ശരീരത്തിലേക്ക് ചെന്നാലും സെറിബെല്ലത്തിനു കേടുപാടുകൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അലര്ജിയിക്കും റോഡമൈൻ കാരണമാകും
യൂറോപ്പിലും, കാലിഫോർണ്യയിലും നിയമ വിരുദ്ധമായി റോഡമൈൻ ആഹാരത്തിൽ ഉപയോഗിക്കുന്നു എന്ന് അടുത്തിടെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഞ്ഞി മിട്ടായി നിരോധിക്കുന്നതിനോടൊപ്പം റോഡമൈനും തമിഴ് നാട്ടിൽ നിരോധിച്ചിട്ടുണ്ട്.
“ഭക്ഷണം വിൽക്കുമ്പോഴോ, വിവാഹങ്ങളിലും മറ്റ് പൊതുപരിപാടികളിലുമോ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങളിൽ റോഡാമൈൻ-ബി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷ പ്രകാരം ശിക്ഷാർഹമാണ്. സ്റ്റാൻഡേർഡ്സ് നിയമം, 2006 പ്രകാരം കേസ് എടുക്കും”.തമിഴ് നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു
തമിഴ് നാട്ടിൽ നിന്നും ലഭ്യമായ സൂചന അനുസരിച്ചു അയാൾ സംസ്ഥാനമായ ആന്ധ്രാപ്രദേശും പഞ്ഞി മിട്ടായി പരിശോധിക്കാൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡൽഹിയിലെ ഭക്ഷ്യ സുരക്ഷാ ഉദ്യോസ്ഥർ പഞ്ഞി മിട്ടായി നിരോധിക്കുന്നതിനായുള്ള ചർച്ചകൾ നടത്തുന്നു. പോണ്ടിച്ചേരി പഞ്ഞി മിട്ടായി നിരോധിച്ചിട്ടുണ്ട്.
cotton candy ban in india