കാറിനുള്ളിൽ മൂർഖൻ; പുറത്തുചാടിക്കാൻ ഫിനോയിൽ തളിച്ചു; അപകടാവസ്ഥയിലായ പാമ്പിന് അടിയന്തര ചികിത്സ; സംഭവം കർണാകയിൽ

google news
snake

chungath new advt

റായ്ചൂർ: കാറിനുള്ളിൽ കണ്ടെത്തിയ മൂർഖനെ പുറത്തുചാടിക്കാൻ  ഫിനോയിൽ തളിച്ചത് വിനയായി. അപകടാവസ്ഥയിലായ പാമ്പിന് ഡോക്ടർ കൃത്രിമ ശ്വാസം അടക്കം അടിയന്തര ചികിത്സ നൽകി രക്ഷിച്ചു.

കർണാടകയിലെ റായ്ചൂരിലെ ലിംഗസുഗൂർ താലൂക്കിലെ പമനകല്ലൂരിലാണ് സംഭവം. ഇന്നോവ കാറിനുള്ളിലാണ് മൂർഖനെ കണ്ടത്. പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഏതുവിധേനയും പ്രശ്നം പരിഹരിക്കുകയെന്ന ചിന്തയിൽ ഓടിക്കൂടിയവരിൽ ചിലർ നടത്തിയത് ഫിനോയിൽ തളിക്കലാണ്.

ഇതോടെ പാമ്പിന്‍റെ ബോധം പോയി അപകടാവസ്ഥയിലായി. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്. ഈ സമയം ഇവിടെയെത്തിയ മെഡിക്കൽ ഓഫീസർ പാമ്പിന്‍റെ വായിലേക്ക് ചെറിയ പൈപ്പ് കടത്തി കൃത്രിമ ശ്വാസം നൽകി. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ കൃത്രിമ ശ്വാസം നൽകി പാമ്പിന്‍റെ ജീവൻ രക്ഷിക്കുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു