വീടിന്റെ പരിസരപ്രദേശങ്ങളിൽ കുട്ടികൾ കളിസ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ വീഡിയോയെ അടിസ്ഥാനമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി സ്വമേധയാ നടപടിയെടുത്തു. ഈ വിഷയത്തിൽ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു. ഇത്തരത്തിൽ കളിസ്ഥലങ്ങൾ നഷ്ടപ്പെടുന്നതിലൂടെയാണ് കുട്ടികൾ മൊബൈൽ സ്‌ക്രീനുകൾക്കും വിർച്വൽ വിനോദങ്ങൾക്കും അടിമകളാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികൾ കളിക്കട്ടെ (letkidsplay) എന്ന ഹാഷ്‌ടാഗോടുകൂടി സ്റ്റാർ സ്പോർട്സ് ചിത്രീകരിച്ച വിരാട് കോഹ്‌ലിയുടെ വീഡിയോയാണ് സർക്കാരുകൾക്ക് നോട്ടീസയക്കാൻ കോടതിയെ പ്രേരിപ്പിച്ചത്. ഒരു ഫ്ളാറ്റിന് താഴെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ അടുത്തുള്ള ഒരു വീടിന്റെ ബാൽക്കണിയിൽ വീഴുന്നു. ബോൾ തിരിച്ചുകിട്ടില്ലെന്ന് കരുതി വിഷമിച്ചിരുന്ന കുട്ടികളോട് താൻ പോയി മേടിക്കാമെന്ന് കോഹ്ലി പറയുന്നു. ബോൾ വീട്ടിലേക്ക് അടിച്ചിട്ട കുട്ടികളാണെന്ന് കരുതി ദേഷ്യത്തോടെ വരുന്ന ഉടമസ്ഥ, കോഹ്‌ലിയെ കാണുകയും ബോൾ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് തന്നെ ആരെങ്കിലും ഇതുപോലെ തടഞ്ഞിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ ഒരിക്കലും എത്തുമായിരുന്നില്ലെന്ന് പറയുകയും കുട്ടികളെ കളിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് വീഡിയോ.
ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെയാണ് കളിക്കാനുള്ള കുട്ടികളുടെ അവകാശം ഹനിക്കപ്പെടുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാരുകൾ ആവിഷ്‌കരിച്ച നയങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളുമുണ്ടാക്കാൻ കളിസ്ഥലങ്ങളിലെ ഇടപെടലുകൾ കുട്ടികളെ സഹായിക്കുമെന്ന് കോടതി പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ഇവ പ്രധാനമാണ്. പലപ്പോഴും തുറസായ സ്ഥലങ്ങളിൽ പാർക്കുകൾ പണിയുകയും മുതിർന്നവർക്കായി ബെഞ്ചുകളും മറ്റ് സൗകര്യങ്ങളും സർക്കാരുകൾ ഒരുക്കുന്നു. അപ്പോഴൊക്കെ കുട്ടികൾക്ക് കളിക്കാനുള്ള പ്രദേശങ്ങൾ കൂടിയാണ് നഷ്ടമാകുന്നത്. ‘ഖേലോ ഇന്ത്യ’ പോലുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ഉണ്ടെങ്കിലും അവയൊന്നും പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു.
From role-playing as Sehwag, Sachin & Ganguly on the field as kids, to inspiring the next generation of athletes, Virat Kohli believes that it is imperative for us to #LetKidsPlay
For only when we let kids play will we pave the way for the next Kohli!#StarSportsNetwork #Cricket pic.twitter.com/Cesb6v6AJS
— Star Sports (@StarSportsIndia) September 20, 2023
null
ഭീമാ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് മഹേഷ് റൗത്തിന് ജാമ്യമനുവദിച്ച് ബോംബെ ഹൈക്കോടതി
വലിയ സ്റ്റേഡിയങ്ങൾ പണിയുന്നതുകൊണ്ട് കാര്യമില്ല. എല്ലാ മാതാപിതാക്കൾക്കും അവരുടെ കുട്ടികളെ എല്ലാ ദിവസവും സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മുതിർന്നവരുടെ പ്രശ്നങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ വീടിനടുത്ത് കളിക്കാനുള്ള കുട്ടികളുടെ അവകാശത്തെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു. ജാതി, മതം എന്നിവയെ മാറ്റിനിർത്തി കുട്ടികൾ തമ്മിൽ നല്ല സൗഹൃദങ്ങൾ ഉണ്ടാകാൻ കളിസ്ഥലങ്ങൾ ഒരുപാട് സഹായിക്കും. കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്കിടയിലുള്ള സൗഹൃദത്തിന്റെയും ഗുണങ്ങൾ വികസിക്കുന്നു,ആരോഗ്യകരമായ മത്സരബുദ്ധി വർധിക്കുന്നു, തോൽവികൾ അംഗീകരിക്കാനും അവർക്കിടയിൽ നല്ല ഓർമകൾ ഉണ്ടാകാനും കാരണമാകുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം