ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭൂകമ്പം; റിക്​ടർ സ്​കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

earthquake

ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ റിക്​ടർ സ്​കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഇന്ന് രാവിലെ 5.15നാണ്​​ ഭൂകമ്പമുണ്ടായതെന്ന്​ നാഷണൽ സെന്‍റർ ഫോർ സീസ്​മോളജി അറിയിച്ചു. 5.53ന്​ തുടർ ചലനവുമുണ്ടായി.

ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങൾ ത്രിപുര, മണിപ്പൂർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടുവെന്ന്​ യുറോപ്യൻ-മെഡിറ്ററേനിയൻ സീസ്​മോളജിക്കൽ വെബ്​സെറ്റ്​ അറിയിച്ചു. ബംഗ്ലാദേശിൽ നിന്ന്​ കിഴക്ക്​ 183 കിലോ മീറ്റർ അകലെ ചിറ്റഗോങ്ങാണ്​ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.