പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

y
 

പൂനെ: പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിനി പ്രീതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതി സ്ത്രീധനപീഡനം നേരിട്ടതായി രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തില്‍ പ്രീതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭർതൃവീട്ടിൽ പ്രീതിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു.യുവതിക്ക് ഭര്‍തൃവീട്ടില്‍ മര്‍ദനമടക്കമുള്ള പീഡനങ്ങള്‍ നേരിടേണ്ടിവന്നതായി ഫോട്ടോകള്‍ അടക്കം പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റമാണ് ചുമത്തിയത്. ഇയാളുടെ മാതാവിനെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അറസ്റ്റുണ്ടാകുമെന്നാണ് വിവരം.