ഇംഫാൽ : മണിപ്പുരിലെ തൗബാൽ ജില്ലയിൽ കരസേനയിലെ ജൂനിയർ കമ്മിഷൻഡ് ഓഫിസറെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ചരാങ്പത് മമാങ് ഗ്രാമത്തിൽനിന്നുള്ള കൊന്‍സം ഖേദാസിങ്ങിനെയാണ് തട്ടിക്കൊണ്ടുപോയത്. അവധിക്ക് വീട്ടിലെത്തിയ സൈനികനെ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് കാണാതായത്. ഇതിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും തിരച്ചിൽ വ്യാപകമാക്കിയെന്നും സുരക്ഷാ സേനാ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ മേയിൽ കലാപം ആരംഭിച്ച ശേഷം സൈനികനെ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണിത്. സെപ്റ്റംബറിൽ അസം റൈഫിൾസിലെ സെർട്ടോ താങ്താങ് കോമിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. നവംബറിൽ ഇംഫാൽ വെസ്റ്റ് സ്വദേശിയായ സൈനികന്റെ കുടുംബത്തിലെ നാലുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
Read more :
- റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കും; ചർച്ച നടക്കുന്നുണ്ടെന്ന് കേന്ദ്രം
- പത്മജയ്ക്ക് സീറ്റ് നൽകുന്നതിൽ ബിജെപിക്കുള്ളിൽ എതിർപ്പ്; ഡൽഹിയിലെ ചടങ്ങിൽ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ സുരേന്ദ്രന്‍
- ഡൽഹിയിൽ നമസ്കരിക്കുകയായിരുന്നവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസിന്റെ നടപടി വിവാദമാകുന്നു : വൻ പ്രതിഷേധം
- സുധ മൂർത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതിയുടെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
- വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു; പിതാവ് അറസ്റ്റിൽ
കഴിഞ്ഞ മാസം ഇംഫാൽ സിറ്റിയിൽ എഎസ്പിയുടെ വീട് ആക്രമിക്കുകയും ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. സംഭവങ്ങൾക്കു പിന്നില്‍ തീവ്ര മെയ്തെയ് വിഭാഗമായ അരംബായ് തെൻഗോൽ ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, കലാപത്തിൽ ഇതുവരെ ഇരുന്നൂറിലേറെപ്പേർക്ക് ജീവൻ നഷ്ടമായി. അൻപതിനായിരത്തോളം പേർ പലായനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ