2024ലും എൻഡിഎയുടെ അധികാര തുടർച്ചയെന്ന് റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ . നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി പദത്തിൽ തുടരുമെന്നും ബ്രിജ് ഭൂഷൻ പറഞ്ഞു. ഗുസ്തി താരങ്ങൾ നൽകിയ പരാതിയിലെ ഡൽഹി പോലീസിന്റെ കുറ്റപത്രത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു BJP എം.പി യുടെ പ്രതികരണം . ഉത്തർപ്രദേശിലെ ഗോണ്ടയിൽ മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ബ്രിജ് ഭൂഷൻ എത്തിയത്.
read also: പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം
നേരത്തെ കൈസർ ഗഞ്ച് ലോക്സഭാ മണ്ഢലത്തിൽ നിന്ന് 2024 ലും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു . അതേസമയം റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷൻ മാറുമെന്ന് ഉറപ്പായിട്ടുണ്ട്. കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയിൽ ഗുസ്തി താരങ്ങൾ ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു . റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് കായിക മന്ത്രി താരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു . തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷനോ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ളവരോ മത്സരിക്കരുതെന്ന നിലപാടിലാണ് സമരം ചെയ്ത ഗുസ്തി താരങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം