രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകി; പ്രധാനമന്ത്രി

et

ന്യൂഡൽഹി;രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ ‘മൻ കീ ബാത്തി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്തരിച്ച ഹോക്കിതാരം മേജർ ധ്യാൻ ചന്ദിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി ഇന്നത്തെ ‘മൻ കീ ബാത്’ ആരംഭിച്ചത്. 

അതേസമയം രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 63,00,67,629പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 65 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ഇതുവരെ 48.53 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 14.46 കോടി പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് വിതരണം ചെയ്തത്. ഓരോ സംസ്ഥാനങ്ങളിലേയും വാക്‌സിനേഷന്‍ നടപടികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി