മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

Oscar Fernandes Dies
 

മം​ഗ​ളൂ​രു: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഓ​സ്ക​ർ ഫെ​ർ​ണാ​ണ്ട​സ് (80) അ​ന്ത​രി​ച്ചു. ജൂ​ലൈ​യി​ൽ യോ​ഗ ചെ​യ്യു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. 

1941 ല്‍ ഉഡുപ്പിയിലാണ് ജനനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസ് 1980 ല്‍ ലോക്സഭയിലേക്ക് ആദ്യമായി ഉഡുപ്പിയില്‍ നിന്ന് വിജയിച്ചെത്തി. പതിനെട്ട് വര്‍ഷക്കാലം ഉഡുപ്പിയില്‍ നിന്നുള്ള എംപിയായിരുന്നു. ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായിരുന്ന ഓസ്കാർ ഫെർണാണ്ടസ് രാജീവ് ഗാന്ധിയുടെ പാർലമെൻററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.  

ബ്ലോസം ഫെര്‍ണാണ്ടസാണ് ഭാര്യ. രണ്ട് മക്കളുണ്ട്.