ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്ത് നിർത്തിവച്ചതായി മോദി. മൂന്ന് മാസത്തേക്ക് പരിപാടി നിർത്തിവയ്ക്കുന്നതായി മോദി അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാർച്ചിൽ വരുമെന്നതിനാലാണ്പരിപാടി നിർത്തിവെക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പരിപാടിയുടെ നൂറ്റിപ്പത്താം എപ്പിസോഡാണ് ഇന്ന് സംപ്രേക്ഷണം ചെയ്തത്.
ഫെബ്രുവരി അവസാന വാരത്തിലെ ‘മൻ കീ ബാത്ത്’ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ മര്യാദയുടെ പേരിലാണ് പരിപാടി നിർത്തിവയ്ക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടുത്ത മാസമാദ്യം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന സൂചനയാണ് മോദി വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
സർക്കാരിന്റെ നിഴലിൽനിന്നും അകറ്റി നിർത്തി പരിപാടിയുടെ 110 എപ്പിസോഡുകൾ നടത്താനായത് വലിയ വിജയമാണെന്നും രാജ്യത്തിന്റെ കൂട്ടായ ശക്തിക്കും നേട്ടങ്ങൾക്കും വേണ്ടിയാണ് പരിപാടി സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിർത്തിവെക്കുന്ന കലയളവിൽ മന്‍ കി ബാത്ത് എന്ന ഹാഷ് ടാഗില്‍ നിർദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടുതൽ ഊർജത്തോടെ മന്‍ കി ബാത്ത് തിരിച്ചുവരുമെന്നും എല്ലാവരും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി പരിപാടിയിൽ അഭ്യർത്ഥിച്ച.
എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പരോക്ഷ പ്രഖ്യാപനവും മോദി ഇന്നും മോദി ആവര്‍ത്തിച്ചു. ജൂലൈ മാസത്തിന് ശേഷവും വിദേശരാജ്യങ്ങളിലേക്ക് തനിക്ക് ക്ഷണമുണ്ടെന്ന് അദ്ദഹം നേരത്തെ പറഞ്ഞിരുന്നു. ഇതു ജനങ്ങളുടെയും ജനങ്ങൾക്കുവേണ്ടിയുമുള്ള പരിപാടിയാണ്. അടുത്ത തവണ നമ്മൾ കണ്ടുമുട്ടുമ്പോൾ, മൻ കി ബാത്തിന്റെ നൂറ്റിപതിനൊന്നാമത്തെ എപ്പിസോഡായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ജനങ്ങളുമായുള്ള തുടർച്ചയായ ആശയവിനിമയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 ഒക്ടോബർ മൂന്ന് മുതലാണ് ‘മൻ കീ ബാത്ത്’ ആരംഭിച്ചത്. 2019ലെ ലോക്സഭാ മുൻപും പരിപാടി നിർത്തിവച്ചിരുന്നു.