ചെന്നൈ: ചെന്നൈയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ടയിലാണ് സംഭവം. പെട്രോൾ പമ്പിലെ ജീവനക്കാരനായ കന്തസാമിയാണ് മരിച്ചത്. 13 പേർക്ക് പരിക്കേറ്റു. ആറുപേരുടെ നിലഗുരുതരമെന്നാണ് വിവരം. വാഹനങ്ങളിൽ ഇന്ധനം നിറക്കാനെത്തിയവരും പെട്രോൾ ജീവനക്കാരുമാണ് അപകടത്തിൽപെട്ടത്.
ചെന്നൈയിൽ കഴിഞ്ഞ ദിവസം അതിശക്തമായ മഴയായിരുന്നു. നഗരത്തിലെ മിക്ക ഇടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. ഈ മഴയിലാണ് സൈദാപേട്ടയിലുള്ള പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നുവീണത്. കാലപ്പഴക്കമാണ് മേൽക്കൂര തകരാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം രാത്രി തന്നെ സ്ഥലത്തെത്തി സ്ഥിതഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം