മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബാബ സിദ്ദീഖ് പാർട്ടി വിട്ടു. എൻസിപി അജിത് പവാറ് വിഭാഗത്തില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. 48 വർഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിക്കുകയാണെന്ന് എക്സിലിട്ട കുറിപ്പില്‍ ബാബ സിദ്ദീഖ് പറഞ്ഞു. യാത്ര അതിമനോഹരമായിരുന്നുവെന്നും എന്നാല്‍ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും ബാബ സിദ്ദീഖ് പറഞ്ഞു.
മഹാരാഷ്ട്ര മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. ചേരി പുനരധിവാസ അതോറിറ്റി അഴിമതി കേസില്‍ ബാബ സിദീഖിനെതിരെ ഇഡി അന്വേഷണം തുടരവെയാണ് രാജി. ചെറുപ്പകാലം തൊട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബാബ സിദ്ദീഖ് പാര്‍ട്ടി അംഗത്വം രാജിവെച്ചത് ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി. പാര്‍ട്ടി അംഗത്വം രാജിവെച്ചുവെന്നും യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദിയെന്നും ബാബ സിദ്ദീഖ് പറഞ്ഞു.
Read more…..
- പിന്നാക്കവിഭാഗക്കാരൻ ആണെന്ന് പറഞ്ഞ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു :രാഹുല്‍ ഗാന്ധി
- ഹിന്ദുമതത്തെ പ്രധാനമന്ത്രി അധികാര നേട്ടത്തിനുള്ള ഉപകരണമാക്കി: മുല്ലപ്പള്ളി രാമചന്ദ്രൻ
- ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്സെ:കോഴിക്കോട് എൻ.ഐ.ടി യിൽ എസ്.എഫ്.ഐ ബാനർ
- കൊല്ലത്തെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് പണത്തിനുവേണ്ടിയെന്ന് ക്രൈം ബ്രാഞ്ച്: കേസിലെ കുറ്റപത്രം സമർപ്പിച്ചു
- ഗവർണറുടെ അനുമതി കിട്ടിയാലുടൻ ഉത്തരാഖണ്ഡിൽ എക സിവിൽ കോഡ് നിയമം നടപ്പിലാക്കും: പുഷ്കർ സിങ് ധാമി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ