×

ഖത്തറില്‍നിന്ന് നാവികരെ മോചിപ്പിച്ച സംഭവം; തനിക്ക് പങ്കില്ല, വാര്‍ത്തകള്‍ തള്ളി ബോളിവുഡ് താരം ഷാരൂഖ് ഖാൻ

google news
shah ruk
 

മുംബൈ: ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടു എന്ന വാർത്തകൾ തള്ളി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. തനിക്ക് ഈ നീക്കങ്ങളിൽ പങ്കാളിത്തം ഇല്ലെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ഷാരൂഖ് ഖാനാണെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. ഈ പരാമർശത്തോടാണ് ഷാരൂഖ് ഖാന്റെ പ്രതികരണം വന്നത്. 

നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു. 


'സിനിമ സ്റ്റാർ ഷാരൂഖ് ഖാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലേക്ക് കൂടെ കൊണ്ടുപോകണം. ഖത്തര്‍ ശൈഖുമാരെ അനുനയിപ്പിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, മോദി ഖാനോട് സഹായം അഭ്യർഥിച്ചിരുന്നു. അങ്ങനെയാണ് നമ്മുടെ നാവികരെ മോചിപ്പിക്കാനുള്ള വിലയേറിയ ഒത്തുതീര്‍പ്പിന് ഖത്തർ ശൈഖുമാർ തയാറായത്' -സുബ്രഹ്മണ്യം സ്വാമി എക്സില്‍ കുറിച്ചു.

  
കഴിഞ്ഞദിവസമാണ് ഖത്തർ ജയിലില്‍ തടവിലായിരുന്ന മലയാളി ഉള്‍പ്പെടെയുള്ള എട്ടു മുൻ നാവികരെ വിട്ടയച്ചത്. ഇതില്‍ ഏഴുപേർ രാജ്യത്ത് മടങ്ങിയെത്തിയിരുന്നു.

പതിനെട്ട് മാസത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാന്‍ ഖത്തര്‍ തയാറായത്. വധശിക്ഷയ്‌ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരെയാണ് മോദി സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഖത്തര്‍ സ്വതന്ത്രരാക്കിയത്.  

Read more...