ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര് ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡല്‍ഹി സര് ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയ്ക്ക് ശ്വാസതടസം ഉണ്ടെന്നാണ് സൂചന. ഈ വര്‍ഷം മൂന്നാം തവണയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരി 12ന് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അവരെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ചിലും സോണിയെ ഇതേ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Read more :ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സമിതി; അധീർ രഞ്ജൻ ചൗധരി പിന്മാറി
ആഗസ്റ്റ് 31ന് മുംബൈയില്‍ നടന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. മകന് രാഹുല്‍ ഗാന്ധിക്കൊപ്പമായിരുന്നു സോണിയ യോഗത്തിനെത്തിയത്. അവിടെ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അവര്‍ക്ക് പനി ബാധിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=U9FzYSjzFrA