×

സോണിയാഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനില്‍നിന്ന് മത്സരിച്ചേക്കും

google news
soniya gandhi

ന്യൂഡല്‍ഹി: രാജസ്ഥാനില്‍നിന്ന് മത്സരിച്ച് യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി രാജ്യസഭയിലേക്കെന്ന് സൂചന.. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മൂന്ന് സീറ്റുകള്‍ ഒഴിവുവരുന്ന രാജസ്ഥാനില്‍ ഒരുസീറ്റിലേക്കാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സാധിക്കുക.

കോണ്‍ഗ്രസിന് ഭരണമുള്ള തെലങ്കാനയില്‍നിന്നോ കര്‍ണാടകയില്‍നിന്നോ സോണിയ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഗാന്ധി കുടുംബം ഹിന്ദി ഹൃദയഭൂമി ഉപേക്ഷിക്കുന്നില്ല എന്ന സന്ദേശം നല്‍കാന്‍ കൂടിയാവും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണം കൈവിട്ട രാജസ്ഥാനില്‍നിന്ന് സോണിയ രാജ്യസഭയിലേക്ക് പോകുന്നത്. പത്രിക സമര്‍പ്പിക്കാന്‍ സോണിയയെ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും അനുഗമിക്കും.

ഫെബ്രുവരി 27-നാണ് ഒഴിവുവരുന്ന സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 15 സംസ്ഥാനങ്ങളിലാണ് രാജ്യസഭയി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശിലും ബംഗാളിലും അഞ്ചും ഗുജറാത്തിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുവരുന്നത്.

Read more...

സോണിയ രാജ്യസഭാ എം.പിയാവുന്നതോടെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറികൂടിയായ പ്രിയങ്കാഗാന്ധി റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക