2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) സർക്കാരിനെ പുറത്താക്കി 66-ലധികം സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന കോൺഗ്രസ് ചരിത്ര വിജയത്തിലേക്കുള്ള പാത തുറന്നു കഴിഞ്ഞിരിക്കുന്നു.
2014-ൽ തെലങ്കാന സംസ്ഥാനം നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് ബിആർഎസ് തെലങ്കാനയിൽ തോൽവിയുടെ പാതയിലേക്ക് നീങ്ങുന്നത് എന്ന് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്.
2014-ന് ശേഷം ആദ്യമായി കെ ചന്ദ്രശേഖർ റാവു മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വന്നു. കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡി ആ സ്ഥാനത്തേക്ക് എത്തി.
എന്നിരുന്നാലും, തെലങ്കാനയിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലു തന്നെ ആണെന്ന് നിസ്സംശയം പറയാനാകും. കഴിഞ്ഞ വർഷം ആദ്യം നടന്ന കർണാടക തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയ അതേ ഭൂരിപക്ഷം തന്നെയാണ് തെലങ്കാനയിലും പ്രതിഫലിക്കുന്നത്.
ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ചു തെലങ്കാനയിൽ കനുഗോലുവിന് തന്റെ തന്ത്രങ്ങൾ നടപ്പിലാക്കാനും ആഭ്യന്തര സേവനങ്ങൾ നടത്താനുമായി സ്വതന്ത്രമായ അവകാശം നൽകിയിട്ടുണ്ട്.
Read More: BILKIS BANO CASE|ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും കീഴടങ്ങി
പക്ഷെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്മാർക്ക് ഈ സ്വാതന്ത്ര്യം നൽകിയിട്ടില്ല എന്നതും ഒരു വസ്തുതയാണ്. അവിടെ അശോക് ഗെഹ്‌ലോട്ടിനെയും കമൽനാഥിനെയും പോലുള്ള നേതാക്കൾ രീതികളുമായി യോജിച്ച് പോകുന്നില്ല എന്നതാണ് കാരണം.
ആരാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലു?
കർണ്ണാടക സ്വദേശിയായ സുനിൽ കനുഗോലു, ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിൽ ഒരാളാണ്. 2023 മെയ് മാസത്തിൽ കർണാടകയിലെ കോൺഗ്രസ് പാർട്ടിയുടെ വിജയത്തിന്റെ ക്രെഡിറ്റ് കനുഗോലുനു തന്നെയാണ്.
തെലങ്കാനയിൽ INC യുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്തതിന് പിന്നിൽ പാർട്ടിയെ നയിച്ചത് കനുഗോലു ആയിരുന്നു.
രണ്ട് വർഷം മുമ്പ് കനുഗോലുവിനെ കെസിആർ ഹൈദരാബാദിലെ തന്റെ ഫാം ഹൗസിലേക്ക് യോഗത്തിനായി ക്ഷണിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി അദ്ദേഹത്തെ തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് സ്ട്രാറ്റജി ടീമിൽ എടുക്കാൻ വാഗ്ദാനം ചെയ്തു, എന്നാൽ കനുഗോലു ഓഫർ നിരസിക്കുകയും പകരം കോൺഗ്രസിൽ ചേരുകയുമാണ് ചെയ്തത്.
മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഉപദേശകനായാണ് കനുഗോലു അറിയപ്പെടുന്നത്. കൂടാതെ ഭാരത് ജോഡോ യാത്രയുടെ ഒരു പ്രധാന ഭാഗം ആസൂത്രണം ചെയ്യുന്നതിനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.
കോൺഗ്രസിൽ ചേരുന്നതിനു മുൻപ് , തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എഐഎഡിഎംകെ, ബിജെപി, ഡിഎംകെ തുടങ്ങിയ പാർട്ടികൾക്കൊപ്പം കനുഗോലു പ്രവർത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാകാനുള്ള കോൺഗ്രസ്സിന്റെ വാഗ്ദാനം പ്രശാന്ത് കിഷോർ നിരസിച്ചതിനെ തുടർന്നാണ് കനുഗോലുവിനെ കോൺഗ്രസ് കൊണ്ടുവന്നത്.
ഉദയ്പൂരിൽ സ്വീകരിച്ച നവ സങ്കൽപ് (പുതിയ പ്രമേയം) പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി കോൺഗ്രസ് സൃഷ്ടിച്ച ഒരു ടീമായ ടാസ്‌ക് ഫോഴ്‌സ് 2024-ലെ അംഗമായി അദ്ദേഹത്തെ നിയമിച്ചു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ബിജെപിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ പ്രശാന്ത് കിഷോറിന്റെ ടീമിന്റെ ഭാഗമായിരുന്നു സുനിൽ കനുഗോലു.
കർണാടക തിരഞ്ഞെടുപ്പിന് ശേഷം എഐസിസിയുടെ തിരഞ്ഞെടുപ്പ് തന്ത്ര സമിതിയുടെ ചെയർമാനായി കനുഗോലുവിനെ നിയമിക്കുകയുണ്ടായി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ