ഗുജറാത്ത് :ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും കീഴടങ്ങി. പ്രതികള്‍ കീഴടങ്ങിയത് ഇന്നലെ രാത്രി 11.45 ന് ഗോധ്ര ജയിലില്‍. കഴിഞ്ഞ എട്ടിനാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ് കുറ്റവാളികൾ കീഴടങ്ങിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പൊലീസും വ്യക്തമാക്കി.
അതേസമയം, കീഴടങ്ങാൻ കൂടുതൽസമയം ആവശ്യപ്പെട്ട് കുറ്റവാളികൾ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവർത്തിച്ച കോടതി പ്രതികളുടെ ഹർജികൾ തള്ളുകയും ചെയ്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു