കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പണി ലഭിച്ചത് തമിഴ്‌നാട്ടില്‍.കോവിഡ്-19 വ്യാപന കാലത്ത് ഒഴികെ കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് അനുസരിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎന്‍ആര്‍ഇജിഎസ്) കീഴില്‍ ഇക്കഴിഞ്ഞ മണ്‍സൂണ്‍ കാലയളവില്‍ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പണികള്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
2014-15 കാലയളവ് മുതല്‍ കോവിഡ് കാലത്ത് ഒഴികെ (2020-21, 2021-22) തമിഴ്‌നാട് (5.32 കോടി), കര്‍ണാടക (1.33 കോടി), കേരളം (1.29 കോടി), ഉത്തര്‍പ്രദേശ് (3.20 കോടി), ഝാര്‍ഖണ്ഡ് (1.04 കോടി), അസം (1.04 കോടി), മധ്യപ്രദേശ് (1.44 കോടി), ഒഡീഷ (1.40 കോടി), രാജസ്ഥാന്‍ (2.44 കോടി) എന്നീ ഒന്‍പത് സംസ്ഥാനങ്ങളിലാണ് ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ ലഭിച്ചതെന്ന് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തിഗത തൊഴില്‍-ദിനങ്ങള്‍, താഴ്ന്ന വരുമാനവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളായ യുപി, മധ്യപ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്. ഈ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് മഴയുടെ തോത് കൂടുതലായിരുന്നത് ഗ്രാമീണ മേഖലയില്‍ തോത് കൂടുതലായിരുന്നത് ഗ്രാമീണ മേഖലയില്‍ തൊഴിലവസരം തടസ്സപ്പെടുത്തിയതായും ഇത് തൊഴില്‍ ദിനങ്ങള്‍ കുറയാന്‍ കാരണമായതായും ചില സംഘടനകള്‍ അറിയിച്ചു.
പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഒരാള്‍ക്ക് ഒരു സാമ്ബത്തികവര്‍ഷം ലഭിക്കുന്ന തൊഴില്‍ ദിനങ്ങളുടെ എണ്ണമാണ് വ്യക്തി-ദിനമായി കണക്കാക്കുന്നത്. മണ്‍സൂണ്‍ ഉള്‍പ്പടെയുള്ള നിരവധി ഘടകങ്ങള്‍ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലിന് ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. അതേസമയം, തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ തൊഴിലിന്റെ ആവശ്യം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഉയര്‍ന്നതായും ഇത് അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റിലാണ് ഏറ്റവും കൂടുതല്‍ നിരക്ക് രേഖപ്പെടുത്തിയത്.
ഈ സാമ്ബത്തിക വര്‍ഷം ഓഗസ്റ്റില്‍ രാജ്യത്തുടനീളം സൃഷ്ടിച്ച മൊത്തം വ്യക്തിദിനങ്ങളുടെ എണ്ണം 2418.13 ലക്ഷമാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 2022-23 സാമ്ബത്തിക വര്‍ഷം ഇതേ കാലയളവില്‍ മൊത്തം വ്യക്തിദിനങ്ങള്‍ 1666.97 ലക്ഷമായിരുന്നു. 2019-20-ല്‍ ഇത് 1525.36 ലക്ഷം, 2018-19-ല്‍ 1728.48 ലക്ഷം, 2017-18-ല്‍ 1374.57 ലക്ഷം, 2016-17-ല്‍ 1610.35 ലക്ഷം, 2015-30-ല്‍ 1417.25, 2015-30.21 ലക്ഷം.1841 ലക്ഷം എന്നിങ്ങനെയായിരുന്നു. ഒരു സാമ്ബത്തിക വര്‍ഷത്തില്‍ ഗ്രാമീണ മേഖലയിലെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് നൂറ് തൊഴില്‍ ദിനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.