മുംബൈ : കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. നവജാത ശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത് ശ്രദ്ധയിൽപെട്ട പ്രിയ, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബഹളം വയ്ക്കേണ്ടെന്നും കുഞ്ഞ് കരയാതിരിക്കാനാണ് ചെയ്തതെന്നുമായിരുന്നു നഴ്സുമാരുടെ മറുപടി. നവജാതശിശുക്കളുടെ ഐസിയുവിൽ ഇത് പതിവാണെന്നും പറഞ്ഞു. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. പ്രിയയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
Read more :
- ഓപ്പൺ ബുക്ക് പരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ നീക്കത്തിൽ രക്ഷിതാക്കൾ ആശങ്കയിൽ
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക