മധ്യപ്രദേശിൽ സഹോദരങ്ങളെ കമിതാക്കൾ ആണെന്ന് ആരോപിച്ച് നാട്ടുകാർ ക്രൂരമായി മർദിച്ചു. രക്ഷാബന്ധൻ ദിനത്തിൽ ഛത്തർപുർ ജില്ലയിലാണ് സംഭവം നടന്നത്. അതുൽ ചൗധരി എന്ന യുവാവിനും സഹോദരിക്കുമാണ് മർദനമേറ്റത്. ഇവരുടെ പരാതിയിൽ എസ്സി/എസ്ടി പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തു. ഒരു ക്ഷേത്രത്തിന് സമീപത്തെ ചായക്കടയിൽ നിന്നപ്പോഴാണ് യുവാവിനും സഹോദരിക്കും മർദനമേറ്റത്.
मध्यप्रदेश के खंडवा में आने वाले पिपलोद के बामंदा गांव में एक भाई अपनी बहन के घर मिलने पहुंचा तो गांव वालों ने चरित्र शंका के चलते दोनो भाई बहन को तालिबानी सजा देते हुए एक पेड़ से बांधकर करीब एक घन्टे तक लकड़ियों और कोड़े से पीटा pic.twitter.com/E80FT0de27
— Shaikh Shakeel (@ShakeelABP) April 8, 2023
null
ബജ്രംഗ് ദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ആരോപണം. സഹോദരങ്ങളെ ആൾക്കൂട്ടം മർദിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതേസമയം, പ്രതികൾ ബജ്രംഗ് ദൾ പ്രവർത്തകരാണെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
തന്റെ പൊതി ചോറ് പാവപെട്ട ആൾക്ക് നേരെ നീട്ടി സ്കൂൾ വിദ്യാർത്തി : വൈറലായി വീഡിയോ
പ്രതികൾ ബജ്രംഗ് ദൾ പ്രവർത്തകരാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. എന്നാൽ ഇവർക്ക് ബജ്രംഗ് ദളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇതുവരെയും ലഭിച്ചിട്ടില്ല എന്ന് ഛത്തർപുർ സിറ്റി പൊലീസ് സൂപ്രണ്ട് പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയിലും ബജ്രംഗ് ദൾ പ്രവർത്തകരെക്കുറിച്ച് പരാമർശമില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം