×

രാജ്യത്തെ ഹിന്ദു സമൂഹത്തിനു കാശിയും, അയോധ്യയും, മധുരയും എന്നീ സ്ഥലങ്ങള്‍ മാത്രം വിട്ടുകിട്ടണമെന്നാണ് ആവശ്യം: യോഗി ആദിത്യനാഥ്

google news
Sb
ഡൽഹി:ഗ്യാൻവാപി മസ്ജിദ് സമുച്ചയവുമായി ബന്ധപ്പെട്ട തർക്കം നിലനില്‍ക്കെ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പരാമര്‍ശിച്ചു.അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് രാജ്യത്തെ മുഴുവന്‍ സന്തോഷത്തിലാക്കിയെന്നും ഇത്രയും കാലം അയോധ്യയ്ക്ക് നീതി ലഭിച്ചിരുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതാണി കാശിയിലും മഥുരയിലും സംഭവിച്ചത്.
    
ഹിന്ദു സമൂഹം അയോധ്യക്കു പിന്നാലെ കാശി, മഥുര തർക്കങ്ങള്‍ സജീവമാക്കികൊണ്ടാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. രാജ്യത്തെ ഹിന്ദു സമൂഹം അയോധ്യ, മഥുര, കാശി എന്നീ സ്ഥലങ്ങള്‍ മാത്രാണ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ അതില്‍ അയോധ്യയില്‍ രാമക്ഷേത്രം യഥാര്‍ത്ഥ്യമായപ്പോള്‍ അതിനെക്കുറിച്ച്‌ ഒരക്ഷരം പ്രതിപക്ഷം മിണ്ടിയില്ല. ഇപ്പോള്‍ വിശുദ്ധമായ അയോധ്യയെ കാണുമ്ബോള്‍ എല്ലാവരും സന്തോഷിക്കുകയാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ ഇത് ചെയ്യേണ്ടതായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.