ഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിവാദത്തിൽ സംസ്ഥാന സർക്കാരിനെ തള്ളി കേന്ദ്രം. പിഎം പോഷൻ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിന് നൽകിയിരുന്നു.
ഈ തുകയും സംസ്ഥാന വിഹിതവും നോഡൽ അക്കൗണ്ടിലേക്കു കൈമാറിയിട്ടില്ല. അതിനാൽ നടപ്പ് സാമ്പത്തിക വർഷത്തെ ഫണ്ട് അനുവദിക്കാൻ ആകില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതാണെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. വീഴ്ച മുഴുവൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്താണെനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മറുപടി.
പിഎം പോഷൻ പദ്ധതിയുടെ ഭാഗമായി 2022–23 സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതമായ 416.43 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നു. 2021–22 വർഷത്തെ കുടിശിക വിഹിതമായ 132.90 കോടി രൂപ ഉൾപ്പെടെയായിരുന്നു ഇത്. എന്നാൽ സംസ്ഥാന നോഡൽ ഓഫിസറുടെ റിപ്പോർട്ടിൽ ഈ തുക കൈമാറിയതായില്ല.സംസ്ഥാന വിഹിതമായ 76.78 കോടിയും ചേർത്ത് വേണം തുക നോഡൽ അക്കൗണ്ടിലേക് അയക്കാൻ.
കേന്ദ്ര വിഹിതത്തിന്റെ പലിശത്തുകയായി 20.19 ലക്ഷവും നോഡൽ ഓഫിസിലേക്കു നിക്ഷേപിക്കണ o. ഇക്കാര്യങ്ങൾ നടപ്പാക്കിയാലേ 2023–24 വർഷത്തെ പിഎം പോഷൻ പദ്ധതിയുടെ ആദ്യ ഗഡു നൽകാനാകു എന്നാണ് കേന്ദ്ര നിലപാട്. ആഗസ്റ്റ് 8നു പിഎം പോഷൻ സെഷൻ ഓഫിസർ സംസ്ഥാന സർക്കാരെ ഇക്കാര്യം അറിയിച്ചിരുന്നു എന്നും മന്ത്രാലയം പറയുന്നു. മന്ത്രി വി. ശിവൻകുട്ടിയെ ടാഗ് ചെയ്തുള്ള എക്സ് പോസ്റ്റിലുടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം