രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന വനിതാ സംവരണ ബില്‍ രണ്ടിനെതിരെ 454 വോട്ടുകള്‍ക്ക് ലോക്സഭ പാസാക്കി. എട്ടുമണിക്കൂറോളമായിരുന്നു ബില്ലിന്‍ മേല്‍ ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചകളില്‍ പങ്കാളികളായ ലോക്‌സഭയിലെ ഭരണ പ്രതിപക്ഷ നിരയിലെ വനിതാ അംഗങ്ങളുടെ വാക്കുകള്‍ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്.
ബില്ലിനെ അനുകൂലിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുള്‍പ്പെടെ ഭരണപക്ഷത്തെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍, ബില്ലിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും ഇന്ത്യയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമായിരുന്നു പ്രതിപക്ഷ നിരയിലെ വനിതകള്‍ സംസാരിച്ചത്. വനിതാ സംവരണം എന്ന ആശയത്തിന്റെ പ്രാധാന്യവും ചര്‍ച്ചകള്‍ ഉയര്‍ന്ന വഴികളുമായിരുന്നു കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വിജയങ്ങളുടെ പങ്കുപറ്റാന്‍ പലരും ശ്രമങ്ങള്‍ നടത്തുന്ന എന്ന കുറ്റപ്പെടുത്തലോടെ ആയിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സംസാരിച്ചത്.
2024ലെ തിരഞ്ഞെടുപ്പിന് മുന്‍പ് നിയമം നടപ്പിലാക്കാന്‍ ബിജെപി മടികാണിക്കുന്നത് എന്തിനാണ് എന്ന ചോദ്യമായിരുന്നു സോണിയ ഉയര്‍ത്തിയത്. ‘വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു. പുക നിറഞ്ഞ അടുക്കളകളില്‍ നിന്നും മുതല്‍ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയങ്ങളിലേക്കുള്ള ഇന്ത്യന്‍ വനിതകളുടെ യാത്ര വളരെ നീണ്ടതാണ്’. 2010ലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വനിത സംവരണ ബില്ലിന്റെ അവകാശം ബിജെപി ഏറ്റെടുത്തതിനെതിരെയും സോണിയ ആഞ്ഞടിച്ചു.
ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ ഇനിയും എത്ര വര്‍ഷം കാത്തിരിക്കേണ്ടി വരും? രണ്ട്… നാല്… എട്ട്? ഇത് ശരിയാണോ? ബില്‍ ഉടന്‍ നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. എസ്സി, എസ്ടി, ഒബിസി സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും സംവരണം നല്‍കണം. ഇത് വൈകിപ്പിക്കുന്നത് സ്ത്രീകളോടുള്ള കടുത്ത അനീതിയാണ്,’ എന്നായിരുന്നു സോണിയയുടെ വാക്കുകള്‍
‘എന്ത് സമവായമാണ് ഉണ്ടാക്കിയതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… എന്തൊക്കെ ചര്‍ച്ചകളാണ് നടന്നത്? ഈ ബില്‍ രഹസ്യമായി കൊണ്ടുവന്ന ഒന്നാണ്. ഈ രാജ്യം ഞങ്ങള്‍ക്കും കൂടെ അവകാശപ്പെട്ടതാണ്. ഈ പാര്‍ലമെന്റും ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്’ എന്നായിരുന്നു കനിമൊഴിയുടെ വാക്കുകള്‍.
ഗോവ ടൂറിസം വകുപ്പ് ടാക്‌സി ആപ്പ് അവതരിപ്പിച്ചു
അതേസമയം മഹാരാഷ്ട്ര ബിജെപി നേതാവില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന സ്ത്രീ വിരുദ്ധ പരാമര്‍ശം ഓര്‍മ്മിച്ചായിരുന്നു എന്‍സിപി എം.പി സുപ്രിയാ സുലെയുടെ പ്രതികരണം. ‘സുപ്രിയാ സുലേ… വീട്ടില്‍ പോയി ഭക്ഷണം ഉണ്ടാക്കൂ. മറ്റാരെങ്കിലും രാജ്യം ഭരിക്കട്ടെ’ എന്ന് തന്നോട് ആ ബിജെപി നേതാവ് പറഞ്ഞു. ഇതാണ് ബിജെപിയുടെ മനോഭാവമെന്നും സുലേ കുറ്റപ്പെടുത്തി
2024ലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാക്കത്തതിനുള്ള വിമര്‍ശനങ്ങള്‍ക്കും സ്മൃതി മറുപടി നല്‍കി. ‘പ്രതിപക്ഷം തങ്ങളോട് ഭരണഘടനാ ലംഘിക്കാന്‍ ആവശ്യെപ്പെടുകയാണോ’ എന്ന മറു ചോദ്യമാണ് ഇറാനി ഉന്നയിച്ചത്. മതം അടിസ്ഥാനമാക്കിയുള്ള ക്വാട്ട ആവശ്യപ്പെട്ട് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം