മുംബൈ: അയൽരാജ്യങ്ങളെ സ്വാധീനിക്കാൻ ചൈന ശ്രമിക്കുമെന്നും ചൈനയുടെ മത്സരാധിഷ്ഠിത രാഷ്ട്രീയത്തെ ഭയക്കേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇന്ത്യ-ചൈന ബന്ധം, മാലദ്വീപ്, ഇസ്രായേൽ-ഹമാസ് തർക്കം തുടങ്ങിയ വിഷയങ്ങളിൽ മുംബൈ ഐ.ഐ.എമ്മിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങൾക്കും അയൽപക്കവുമായി പ്രശ്നമുണ്ടെന്നും അതിൽ ഇടപെട്ട് പരിഹരിക്കുകയാണ് നമ്മുടെ ദൗത്യമെന്നും മാലദ്വീപിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
















