ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള 100 ശതമാനം വിദേശ നിക്ഷേപത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നേരത്തെയുള്ള നയം ഭേദഗതി വരുത്തിയാണിത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള സൗകര്യം വര്‍ധിപ്പിക്കാനുമാണ് നടപടിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.
ബഹിരാകാശത്തില്‍ വാണിജ്യ മേഖലയില്‍ സാന്നിധ്യം വികസിപ്പിക്കുക, സാങ്കേതിക വികസനത്തിന്റെയും അനുബന്ധമേഖലയിലെ നേട്ടങ്ങളുടെയും സാധ്യത ഉപയോഗിക്കുക, അന്താരാഷ്ട്ര ബന്ധങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപഗ്രഹ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് 74 ശതമാനംവരെ സ്വന്തം വഴിയിലൂടെയും അതിനുശേഷം സര്‍ക്കാര്‍ മുഖാന്തിരവും ആണ് പ്രവര്‍ത്തിക്കാനാവുക. വിക്ഷേപണ വാഹനങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും പ്രവര്‍ത്തനവും സ്വന്തം നിലയില്‍ 49 ശതമാനം വരെ നടത്താം. ബാക്കി സര്‍ക്കാര്‍ നിയന്ത്രിക്കും. ഘടകവസ്തുക്കളുടെ നിര്‍മാണം പൂര്‍ണമായും സ്വന്തം നിലയില്‍ ചെയ്യാനാവും.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക