കൊൽക്കത്ത : മണിപ്പുരിൽ കലാപം തുടരുന്ന പശ്ചാത്തലത്തിൽ ഇംഫാൽ നഗരം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സൈന്യവും സിആർപിഎഫും അസം റൈഫിൾസും സംയുക്ത ഫ്ലാഗ് മാർച്ച് നടത്തി. സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടുവരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ കലാപം വ്യാപിച്ചേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്നു കേന്ദ്രസേന തിരച്ചിൽ നടത്തി. അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായതോടെ വിവിധ ജില്ലകളിൽ കർഫ്യൂവിൽ ഇളവ് നൽകി.
Read More: യുക്രെയ്നിൽ ഇരുഭാഗത്തും കനത്ത ആൾനാശം
കർഫ്യൂ ലംഘിച്ച് ആയിരക്കണക്കിനു മെയ്തെയ് വനിതകൾ ശനിയാഴ്ച രാത്രി പന്തംകൊളുത്തി മനുഷ്യച്ചങ്ങല തീർത്തു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നും ദേശീയ പൗരത്വപട്ടിക നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. 2 ദിവസങ്ങളായി ഇംഫാൽ താഴ്‌വരയിലുള്ള ബിജെപി നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകൾ ആക്രമിക്കുകയായിരുന്നു ആൾക്കൂട്ടം. ബിജെപി ഓഫിസ് ഉൾപ്പെടെയുള്ളവയ്ക്ക് സിആർപിഎഫിന്റെ സംരക്ഷണം ഏർപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം