×

പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം, പരിശോധനയ്ക്കിടെ പരീക്ഷയ്ക്കെത്തിയയാൾ ഇറങ്ങിയോടി

google news
psc

തിരുവനന്തപുരം: പൂജപ്പുര ചിന്നമ്മ മെമ്മോറിയില്‍ ഗേള്‍സ് സ്‌കൂളില്‍ പി.എസ്.സി. പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം. ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടി. രാവിലെ നടന്ന യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാട്ടത്തിന് ശ്രമമുണ്ടായത്.

പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. ഇദ്ദേഹം സംശയം പ്രകടിപ്പിക്കുന്നതിനിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ആള്‍മാറാട്ടത്തിനുള്ള ശ്രമം നടന്നതായി പൂജപ്പുര പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് അന്വേഷണം ആരംഭിച്ചു. ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച ആളെ തിരിച്ചറിയാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

 അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ