ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു: ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

google news
we

chungath new advt

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് ബസിന്റെ ടയറുകള്‍ ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിച്ചു. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്.

32 ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്‌ലൂരില്‍ വച്ചാണ് സംഭവം. ബസിന്റെ പിന്നിലെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്.

read also മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ 'കഴമ്പില്ല'; ഇനി നോട്ടീസ് അയക്കില്ല; ലൈംഗികാതിക്രമം ചെയ്തിട്ടില്ലെന്ന് കണ്ടെത്തല്‍

ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചില്‍ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാ സംഘത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ആരും എത്തുകയോ പകരം വാഹനം ഒരുക്കുകയാ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags