×

ഹജ്ജ്: ഉയർന്ന നിരക്കുമായി ഇന്ത്യൻ കമ്പനികൾ

google news
ngh
മ​ല​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സ​ർ​വി​സി​ന് ഇ​ന്ത്യ​ൻ വി​മാ​ന​ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്ക് ഈ​ടാ​ക്കു​മ്പോ​ൾ കു​റ​ഞ്ഞ നി​ര​ക്കു​മാ​യി സൗ​ദി ക​മ്പ​നി​ക​ൾ. ഇ​ക്കു​റി 20 പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഹ​ജ്ജ് സ​ർ​വി​സി​ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. ഇ​തി​ൽ 12 ഇ​ട​ങ്ങ​ളി​ലാ​ണ് സൗ​ദി ക​മ്പ​നി​ക​ൾ നി​ര​ക്ക് സ​മ​ർ​പ്പി​ച്ച​ത്. ഇ​വി​ടെ​യെ​ല്ലാം ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളെ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കാ​ണ് സൗ​ദി ക​മ്പ​നി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

   കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രു​ള്ള മും​ബൈ​യി​ൽ സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്റെ നി​ര​ക്ക് 889 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 73,500 രൂ​പ). ഇ​വി​ടെ എ​യ​ർ ഇ​ന്ത്യ ന​ൽ​കി​യി​രി​ക്കു​ന്ന നി​ര​ക്ക് 1,600 ഡോ​ള​റാ​ണ് (1.33 ല​ക്ഷം). ഡ​ൽ​ഹി​യി​ൽ സൗ​ദി​യ ന​ൽ​കി​യ നി​ര​ക്ക് 964 ഡോ​ള​റും (80,000 രൂ​പ) എ​യ​ർ ഇ​ന്ത്യ​യു​ടേ​ത് 1,420 ഡോ​ള​റു​മാ​ണ് (1.17 ല​ക്ഷം). ജ​യ്പൂ​രി​ൽ ഫ്ലൈ​നാ​സാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ തു​ക സ​മ​ർ​പ്പി​ച്ച​ത്. 1072 ഡോ​ള​ർ (89,000 രൂ​പ). ഇ​വി​ടെ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ നി​ര​ക്ക് 1,815 ഡോ​ള​റാ​ണ് (ഒ​ന്ന​ര ല​ക്ഷം രൂ​പ). കൊ​ൽ​ക്ക​ത്ത​യി​ൽ ഫ്ലൈ ​അ​ദീ​ലി​ന്റെ നി​ര​ക്കാ​ണ് (1,290 ഡോ​ള​ർ) കു​റ​ഞ്ഞ​ത്.

Read also: ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് ഉടൻ സർവിസ് ആരംഭിക്കുമെന്ന് മന്ത്രി

 

   ഫ്ലൈ​നാ​സ് -1,451, സൗ​ദി​യ -1,415. ഇ​വി​ടെ സ്പൈ​സ് ജെ​റ്റി​ന്റെ നി​ര​ക്ക് 1,600 ഡോ​ള​റാ​ണ്. ല​ഖ്നൗ​വി​ൽ​നി​ന്ന് മൂ​ന്ന് ഇ​ന്ത്യ​ൻ, സൗ​ദി ക​മ്പ​നി​ക​ൾ വീ​തം പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വി​ടെ ഏ​റ്റ​വും കു​റ​വ് സൗ​ദി​യ​യാ​ണ്. 1,049 ഡോ​ള​ർ. ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളി​ൽ സ്പൈ​സ് ജെ​റ്റാ​ണ് കു​റ​ഞ്ഞ നി​ര​ക്ക് സ​മ​ർ​പ്പി​ച്ച​ത് (1,460 ഡോ​ള​ർ). അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, നാ​ഗ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​റ​ഞ്ഞ നി​ര​ക്ക് സൗ​ദി ക​മ്പ​നി​ക​ളു​ടേ​താ​ണ്.

   സൗ​ദി ക​മ്പ​നി​ക​ൾ പ​​ങ്കെ​ടു​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ലെ​ല്ലാം നി​ല​വി​ലു​ള്ള​ത് ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.​ ഭോ​പാ​ലി​ൽ 1,612 ഡോ​ള​റാ​ണ് (സ്പൈ​സ് ജെ​റ്റ്) കു​റ​ഞ്ഞ നി​ര​ക്ക്. ഇ​വി​ടെ ഇ​ൻ​ഡി​ഗോ ന​ൽ​കി​യ നി​ര​ക്ക് 2,750 ഡോ​ള​റാ​ണ്. ഗ​യ -1,925 ഡോ​ള​ർ, ഇ​ൻ​ഡോ​ർ -1,435 ഡോ​ള​ർ, ​ശ്രീ​ന​ഗ​ർ -1,845 ഡോ​ള​ർ (മൂ​ന്നി​ട​ത്തും സ്പൈ​സ് ജെ​റ്റ്) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്. എ​യ​ർ ഇ​ന്ത്യ ഇ​ക്കു​റി ഡ​ൽ​ഹി, ല​ഖ്നൗ, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ച്ച​ത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags