24 മണിക്കൂറിനിടെ പരിശോധിച്ചത് 1,25,742 സാമ്പിളുകള്‍

covid kerala 7/5

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,25,742 സാമ്പിളുകളാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,49,30,543 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.