തിരുവനന്തപുരം: നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പിലും ബോര്‍ഡ് ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ അധികമായി വൈദ്യുതി വാങ്ങിയതില്‍ ഇനിയും 60 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
കെ.എസ്.ഇ.ബി സ്വന്തമായി പിരിക്കുന്നതുള്‍പ്പെടെ യൂണിറ്റിന് 19 പൈസ വച്ച് ഇപ്പോള്‍ തന്നെ ഉപയോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇതിന് പുറമെയാണ് രണ്ട് മാസത്തേക്ക് യൂണിറ്റിന് 14 പൈസകൂടി പിരിക്കാനുള്ള അനുമതി റഗുലേറ്ററി കമ്മീഷനോട് ബോര്‍ഡ് തേടിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ വൈദ്യുതി വാങ്ങിയതില്‍ 60.68 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നാണ് നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കണമെന്ന് കെ.എസ്.ഇ.ബിയുടെ കണക്ക്.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
കഴിഞ്ഞ ദിവസം ബോര്‍ഡിന്റെ പെറ്റീഷനില്‍ റഗുലേറ്ററി കമ്മീഷന് പൊതുതെളിവെടുപ്പ് നടത്തി. കെ.എസ്.ഇ.ബിക്ക് പറയാനുള്ളത് വിശദമായി കേട്ടെങ്കിലും കമ്മീഷന് തീരുമാനം എടുത്തിട്ടില്ല. അനുമതി കൊടുത്താല്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ബില്ലില്‍ യൂണിറ്റിന് 33 പൈസ വച്ച് ജനങ്ങള്‍ക്ക് സര്‍ചാര്‍ജ് അടക്കേണ്ടിവരും. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കൂടിയ അവസ്ഥയില്‍ സര്‍ചാര്‍ജ് കൂടി കൂടിയാല്‍ വൈദ്യുതി ബില്ലില്‍ തട്ടി ജനത്തിന് പൊള്ളുമെന്ന് ഉറപ്പാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ