×

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ചാടി 58കാരന് ദാരുണാന്ത്യം

google news
DEATH

അടിമാലി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ ആൾ മരിച്ചു. എറണാകുളം ആരക്കുന്നം കൈപ്പട്ടൂർ സരോവരത്തിൽ പിപി മുകുന്ദൻ (58) ആണു മരിച്ചത്. ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

chungath kundara

ബുധനാഴ്ച വൈകിട്ട് 6.30ന് ആണു സംഭവമുണ്ടായത്. കമ്പിളിക്കണ്ടത്തു നിന്ന് അടിമാലിയിലേക്കാണ് മുകുന്ദൻ ഓട്ടോ വിളിച്ചത്. പൊളിഞ്ഞപാലത്ത് എത്തിയപ്പോൾ ബഹളംവച്ച് ഓട്ടോയിൽനിന്നു ചാടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഇന്നലെ വൈകിട്ട് മരിച്ചു. ശുഭയാണ് ഭാര്യ. അശ്വിൻ മകനാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു