ഗവർണറുടെ വാർത്താസമ്മേളനം ഇന്ന്;മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ പുറത്തുവിടുമെന്ന് സൂചന

google news
arif
 

സംസ്ഥാന സർക്കാരുമായുള്ള പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് 11. 45ന് രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്തു. വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരായ കണ്ണൂർ സർവ്വകലാശാല ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും മുഖ്യമന്ത്രിയുടെ കത്തും ഉൾപ്പെടെയുള്ള വിവരങ്ങളാണ് പുറത്തു വിടുമെന്ന് സൂചന.കണ്ണൂരിലുണ്ടായ ആക്രമണ നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. 

 സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കയച്ച രണ്ട് കത്തുകൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നാണ് ഗവർണർ പറയുന്നത്. 

 തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുകതന്നെ ചെയ്യുമെന്നും പറയാതെ മിണ്ടാതിരിക്കുന്ന പ്രശ്‌നമില്ലെന്നും ഗവർണർ പറഞ്ഞിരുന്നു പിണറായി വിജയൻ പല കാര്യങ്ങൾക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അതിന്റെ തെളിവുകൾ സമയമാകുമ്പോൾ പുറത്ത് വിടുമെന്നും ഗവർണർ വ്യക്തമാക്കി.  

Tags