നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസ്: പ്രതിയ്ക്ക് എഴ് വർഷം തടവും പിഴയും

hammer
 


തൃശ്ശൂർ: നെല്ലങ്കര രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിയെ ഏഴുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 

2017 ജൂൺ 14നായിരുന്നു കൊലപാതകം. പ്രതിയുടെ കുളിമുറിയിൽ അയൽവാസിയായ രാമകൃഷ്ണൻ എത്തിനോക്കിയത് സംബന്ധിച്ച തർക്കത്തിലും അടിപിടിയിലും സെബാസ്റ്റ്യന് പരിക്കേറ്റിരുന്നു. ഇതിന്റെ വിരോധത്താൽ രാമകൃഷ്ണനെ മൺവെട്ടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 

മണ്ണുത്തി സബ് ഇൻസ്പക്ടറായിരുന്ന പി.എം. രതീഷ് രജിസ്റ്റർചെയ്ത കേസിൽ സിറ്റി പോലീസ് അസി. കമ്മിഷണറായിരുന്ന കെ.കെ. സജീവാണ് കുറ്റപത്രം സമർപ്പിച്ചത്.