കാട്ടാക്കടയിലും തെരുവ് നായ ആക്രമണം; അഞ്ചു പേർക്ക് പരിക്കേറ്റു

dog
 

തിരുവനന്തപുരം: കാട്ടാക്കട ആമച്ചലിൽ തെരുവ് നായ ആക്രമണത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. ബസ് കാത്തു നിന്ന രണ്ടു കുട്ടികൾക്കും ബസിറങ്ങുന്നതിനിടെ ഒരു യുവതിക്കും കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാർ വിരട്ടി ഓടിക്കുന്നതിനിടെയാണ് ബസിറങ്ങുന്നവരെ നായ ആക്രമിച്ചത്. കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട,​ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തും സമാനരീതിയിൽ പന്ത്രണ്ടുകാരന് തെരുവ് നായയുടെ കടിയേറ്റിരുന്നു.