ആലപ്പുഴ: ജില്ലയില്‍ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് സ്ഥിരീകരിച്ച കുട്ടി മരിച്ചു.15 വയസ് പ്രായമുള്ള പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്‍റെയും ശാലിനിയുടെയും മകൻ ഗുരുദത്താണ് മരണപ്പെട്ടത്.നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള ജല സ്രോതസ്സില്‍ കുളിക്കുമ്പോള്‍ മൂക്കിലൂടെ അണുക്കള്‍ ശരീരത്തിലെത്തിയാണ് മനുഷ്യരില്‍ ഈ അണുബാധ ഉണ്ടാവുന്നത്. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.2017 ലാണ് ഇതിന് മുന്‍പ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ അണുബാധയ്ക്ക് കാരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















