മഠത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്

google news
sisters

കൊച്ചി: ആലുവയിൽ മഠത്തിലെ കെട്ടിടത്തിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരിക്ക്. 52 വയസുള്ള സിസ്റ്റർ മേരിക്കാണ് അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റത്. സിസ്റ്റർ മേരിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആലുവ കോളജ് പടിക്കടുത്തുള്ള ധർമ്മഗിരി സെന്‍റ് ജോസഫ് കോൺവെന്‍റിലാണ് സംഭവം. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.  

Tags